13 May Thursday

ആവേശം ചോരാതെ പെരുമ്പാവൂർ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

പെരുമ്പാവൂർ
പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിലും ആവേശം ചോരാതെ, നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ ബാബു ജോസഫിന്റെ റോഡ്‌ഷോ. നഗര, ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ മുന്നിൽ തുറന്ന വാഹനത്തിലിരുന്ന്‌ ബാബു ജോസഫ്‌  വോട്ടർമാരെ അഭിവാദ്യം ചെയ്‌തു. വിവിധ പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭാ അതിർത്തിയിലും പര്യടനം മുന്നേറി. ഒക്കലിൽനിന്ന്‌ ആരംഭിച്ച റോഡ്ഷോ ഐമുറി, വേങ്ങൂർ, ഓടയ്ക്കാലി, കുറുപ്പുംപ്പടി, അല്ലപ്ര തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്‌ പെരുമ്പാവൂർ ടൗണിൽ സമാപിച്ചു. എൽഡിഎഫ്‌ നേതാക്കളായ അഡ്വ. എൻ സി മോഹനൻ, കെ പി റെജിമോൻ, കെ പി ബാബു എന്നിവരും നിരവധി പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top