16 January Saturday

മനംനിറഞ്ഞ്‌ സാരഥികൾ

അമൽ ഷൈജുUpdated: Friday Dec 4, 2020


കൊച്ചി
ചർക്കയിൽ നൂൽനൂറ്റുകൊണ്ടിരിക്കെയാണ്‌ പള്ളിപ്പുറം തൃക്കടുക്കാപ്പിള്ളി സ്വദേശിനിയായ ചന്ദ്രുവിനെ കാണാൻ ചെറായി ഡിവിഷൻ എൽഡിഎഫ് സാരഥി അഡ്വ. എം ബി ഷൈനിയുടെ വരവ്‌. വിളിച്ച്‌ അടുത്തിരുത്തി വിശേഷങ്ങളും സങ്കടവുമൊക്കെ പറഞ്ഞു. സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി വീടിന്‌ അനുമതി ലഭിച്ച വിവരവും സന്തോഷത്തോടെ പറഞ്ഞു. സഹോദരിമാരായ സരസുവും ഗിരിജയും സ്ഥാനാർഥിയെ കാണാൻ കവലയിലേക്ക്‌ പോയതായിരുന്നു. എന്നാൽ സ്ഥാനാർഥി വീട്ടിലെത്തിയെന്ന്‌ അറിഞ്ഞപാടെ ഓടിയെത്തി. ഒടുവിൽ വിശേഷങ്ങൾ പറഞ്ഞ്‌ അനുഗ്രഹിച്ച്‌ യാത്രയാക്കി.

പള്ളിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു എം ബി ഷൈനിയുടെ വ്യാഴാഴ്ചത്തെ സന്ദർശനം. സ്വീകരണയോഗങ്ങളിൽ അമ്മമാരും കുരുന്നുകളും അടക്കം ആശംസകളുമായി എത്തി. ഉദ്‌ഘാടനയോഗത്തിലും വിവിധകേന്ദ്രങ്ങളിലും എസ്‌ ശർമ എംഎൽഎയും സ്ഥാനാർഥിക്ക്‌ വോട്ട്‌ അഭ്യർഥിച്ച്‌ എത്തി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top