മുളവുകാട് പഞ്ചായത്തിലായിരുന്നു വല്ലാർപാടം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വിജി ഷാജന്റെ പര്യടനം. അഞ്ചാം വാർഡ് അരീപ്പറമ്പിലെ വിവിധഭാഗങ്ങളിൽ വോട്ട് അഭ്യർഥിച്ചെത്തി. നാടിനു സുപരിചിതയായതിനാൽ പരിചയപ്പെടുത്തലുകൾ വേണ്ട. ഞങ്ങടെ പ്രസിഡന്റിനെ എന്തിനാ പരിചയപ്പെടുത്തുന്നതെന്നായി ചോദ്യം. അരീപ്പറമ്പിലെ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചു. പെൻഷനും റേഷൻകടകളിൽനിന്ന് കിറ്റുമെല്ലാം മുടങ്ങാതെ കിട്ടുന്നുണ്ടെന്ന സന്തോഷവും ചിലർ പങ്കുവച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ അംഗീകാരമായി വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. മുളവുകാട് പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലുമെത്തി വോട്ടർമാരെ കണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..