15 October Tuesday

4 കേന്ദ്രത്തിൽ എൻജിഒ യൂണിയൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


കൊച്ചി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാര്‍ മാർച്ചും ധർണയും നടത്തി. കാക്കനാട്, എറണാകുളം, ആലുവ, മൂവാറ്റുപുഴ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ നൂറുകണക്കിന്‌ ജീവനക്കാർ പങ്കെടുത്തു. കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി യാഥാർഥ്യമാക്കുക, ക്ഷാമബത്ത–-ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ്,- എച്ച്ബിഎ പദ്ധതികൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.  സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ നാല്‌ കേന്ദ്രത്തിൽ മാർച്ചും  ധർണയും നടത്തി.

ജില്ലാകേന്ദ്രമായ കാക്കനാട്ട്‌ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ എ അൻവർ, വൈസ് പ്രസിഡന്റ്‌ ലിൻസി വർഗീസ്, സെക്രട്ടറിയറ്റ്‌ അംഗം സി മനോജ്‌ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി പി സുനിൽ, വൈസ് പ്രസിഡന്റ്‌ എൻ എം രാജേഷ്, സെക്രട്ടറിയറ്റ്‌ അംഗം ടി വി വാസുദേവൻ എന്നിവർ സംസാരിച്ചു.

എറണാകുളത്ത് സംസ്ഥാന കമ്മിറ്റി അംഗം സി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡി പി ദിപിൻ, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പാക്സൺ ജോസ്, എസ് മഞ്ജു എന്നിവർ സംസാരിച്ചു. ആലുവയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി സുനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി എ ജിജിത്, ടി വി സിജിൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top