28 September Tuesday

മദ്യവും കത്തിയുമായി മെട്രോയിൽ: രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


കൊച്ചി
നിരോധിത പുകയില ഉൽപ്പന്നങ്ങളും കത്തികളുമായി മെട്രോ ട്രെയിനിൽ യാത്രചെയ്യാൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. അസം സ്വദേശി യൂസഫ് അലി (26), ഉദയംപേരൂർ ചുള്ളിക്കാട് അനന്തു (21) എന്നിവരെയാണ് മെട്രോ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തത്. സംസ്ഥാനത്ത് മെട്രോ റെയിൽ ആക്ടുപ്രകാരമുള്ള പൊലീസിന്റെ ആദ്യ നടപടിയാണിത്.

തിങ്കളാഴ്ച പകൽ മൂന്നിന്‌ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ, മദ്യം, കത്തി എന്നിവയുമായി യാത്ര ചെയ്യാനെത്തിയതാണ്‌ പ്രതികൾ. പരിശോധനയ്ക്കിടെയാണ്‌ ഇവ കണ്ടെത്തിയത്‌.  മെട്രോ ഇൻസ്‌പെക്ടർ എ അനന്തലാലിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. ഇരുവരെയും റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top