23 April Friday

വാക്‌സിൻ വിതരണം ഊർജിതമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


കൊച്ചി
കോവിഡ്‌ വാക്‌സിൻ വിതരണം വരുംദിവസങ്ങളിൽ കൂടുതൽ ഊർജിതമാക്കും .  കോർപറേഷൻ/ മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ വലിയ ഹാളുകളിൽ മാസ് വാക്സിനേഷൻ ക്യാംമ്പുകൾ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി‌ക്ക്‌ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള വാക്‌സിൻ വിതരണം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പൂർത്തിയാക്കും. മുതിർന്ന പൗരൻമാർക്കുള്ള വാക്‌സിൻ വിതരണം ജില്ലയിൽ 50 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേ‌ക്കുകൂടി വ്യാഴാഴ്‌ച വ്യാപിപ്പിക്കും. വരുംദിവസങ്ങളിൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ എത്തിക്കും.

60 സ്വകാര്യ ആശുപത്രികൾ വാക്‌സിൻ വിതരണത്തിന്‌ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഇതിൽ 30 ആശുപത്രികളിൽ വാക്‌സിൻ എത്തിച്ചിട്ടുണ്ട്‌. വെബ്‌സൈറ്റിലൂടെ വാക്‌സിൻ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്ന മുതിർന്ന പൗരൻമാർ അവിടേ‌ക്ക്‌ ഫോൺ വിളിച്ച്‌ തങ്ങളുടെ സ്ലോട്ടുകൾ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top