കൊച്ചി
ഇന്ധന വിലവർധനയ്ക്കെതിരെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്ടി ഓട്ടോയിൽ ഇരുചക്രവാഹനങ്ങൾ വഹിച്ച് പാലാരിവട്ടം ബിഎസ്എൻഎൽ ഓഫീസിലേക്ക് വിലാപയാത്ര നടത്തി. തുടർന്ന് ബിഎസ്എൻഎൽ ഓഫീസ് പ്രതിരോധിച്ചു. കേന്ദ്രസർക്കാരിന്റെ സ്ക്രാപേജ് പോളിസി പിൻവലിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഫെനിൽ എൻ പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീശൻ മേനോൻ, ജില്ലാ സെക്രട്ടറി കെ ജി ചന്ദ്രൻ, ജില്ലാ ട്രഷറർ പോൾ ഇ ജോബ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..