ആലുവ
മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച നടപ്പാതയും നവീകരിച്ച കെട്ടിടവും ജില്ലാപഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ പഞ്ചായത്ത് അംഗം കെ എൻ രാജീവ് അധ്യക്ഷനായി. പ്രിൻസിപ്പൽ റെനി മേരി, പ്രധാന അധ്യാപിക കെ സുധ, പിടിഎ പ്രസിഡന്റ് എൻ എൻ അജയകുമാർ എന്നിവർ സംസാരിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..