03 February Friday

റവന്യു ജില്ലാ കലോത്സവത്തിൽ കപ്പടിച്ച്‌ എറണാകുളം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022


മൂത്തകുന്നം
റവന്യു ജില്ലാ കലോത്സവത്തിൽ 804 പോയിന്റ്‌​ നേടി എറണാകുളം ഉപജില്ല ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. ആതിഥേയരായ പറവൂർ ഉപജില്ല കനത്തമത്സരം കാഴ്ചവച്ച്‌ 752 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തി. കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ ആലുവ ഉപജില്ല ഇത്തവണ മൂന്നാമതാണ്‌​. 723 പോയിന്റാണ്‌​ ആലുവയുടെ സമ്പാദ്യം​.

കലോത്സവത്തിൽ നൂറോളം അപ്പീലുണ്ടായി. 300 മത്സരയിനങ്ങളിൽ 299 എണ്ണത്തിന്റെ ഫലമാണ്‌ പ്രഖ്യാപിച്ചത്‌. ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ ചാക്യാർകൂത്ത്‌ മത്സരം നിലവാരം പുലർത്താത്തതിനാൽ ഉപേക്ഷിച്ചു.

സമാപനസമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്‌ഘാടനം ചെയ്‌തു. പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിംന സന്തോഷ്‌ അധ്യക്ഷയായി. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ സംസാരിച്ചു.

മറ്റ്​ ഉപജില്ലകളുടെ പോയിന്റ്‌: മട്ടാഞ്ചേരി–-679, പെരുമ്പാവൂർ–-640, വൈപ്പിൻ–616, മൂവാറ്റുപുഴ–-610, കോല​ഞ്ചേരി–565, അങ്കമാലി–-535, തൃപ്പൂണിത്തുറ–-486, കോതമംഗലം–-478, പിറവം–319, കൂത്താട്ടുകുളം–296, കല്ലൂർക്കാട്–207​.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top