09 November Saturday

എച്ച്എംടി കവലയിലെ ഗതാഗത പരിഷ്കാരത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


കളമശേരി
എച്ച്എംടി കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺവേ ട്രാഫിക് പരിഷ്കാരം മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. മാസങ്ങൾ നീണ്ട ചർച്ചയ്‌ക്കും മുന്നൊരുക്കങ്ങൾക്കും ശേഷമാണ്‌ പരിഷ്കാരം. രണ്ട് മാസത്തിനകം മാധ്യമങ്ങൾക്കുൾപ്പെടെ അഭിപ്രായം രേഖപ്പെടുത്താം. ഇതനുസരിച്ചാകും തുടർനടപടി.

ദേശീയപാതയിൽ ആര്യാസ് കവല, എച്ച്എംടി കവല, ടിവിഎസ് കവല ഉൾപ്പെടുന്ന പ്രദേശം ട്രാഫിക് റൗണ്ടാക്കിയാണ് പരിഷ്കാരം. എച്ച്എംടി ജങ്ഷനിൽ വിവിധഭാഗത്തേക്കുള്ള ബസുകൾക്ക് ഒരേവശത്തായി സ്റ്റോപ്പുണ്ടാകും. വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കേണ്ടതില്ല. മോട്ടോർ വാഹനവകുപ്പ് അധികൃതരും വളന്റിയർമാരും ഗതാഗതക്രമീകരണത്തിന് സഹായത്തിനുണ്ടാകും. കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ, കലക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top