Deshabhimani

മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 01:33 AM | 0 min read


കളമശേരി
‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിൻ ജില്ലാ ഉദ്ഘാടന വേദിയിൽ ഏലൂർ നഗരസഭയ്‌ക്ക്‌ പ്രശംസ. ശുചിത്വ പരിപാലനത്തിൽ കേരളത്തിനുതന്നെ മാതൃകയാണ് നഗരസഭയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മാസം അഞ്ചുമുതൽ ആറു ലക്ഷം രൂപവരെ ആക്രിസാധനങ്ങൾ വിൽപ്പന നടത്തി സമ്പാദിക്കുന്നു. ഹരിതകർമസേന 100 ശതമാനം യൂസർ ഫീസ് പിരിക്കുന്നു. തദ്ദേശസ്ഥാപനത്തിൽ ഹരിതകർമസേന ആദ്യമായി ലൈബ്രറി ആരംഭിക്കുന്നത് ഏലൂരിലാണ്. ‘ശുചിത്വത്തിനൊപ്പം കളമശേരി’ പദ്ധതിയും നല്ലരീതിയിൽ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവരും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. മാലിന്യംനീക്കി ജനകീയ പങ്കാളിത്തത്തോടെ റോഡരികിൽ നിർമിച്ച ഹരിതവീഥി മന്ത്രി നാടിന് സമർപ്പിച്ചു. ഹരിതവീഥി ഒരുക്കിയ ആർട്ടിസ്റ്റ് കെ പി പുരുഷനെ ആദരിച്ചു. ക്യാമ്പയിനിൽ സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home