29 November Tuesday
ആർ അനിൽകുമാർ പ്രസിഡന്റ്‌, എം സി സുരേന്ദ്രൻ സെക്രട്ടറി

കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


കൂത്താട്ടുകുളം
കേരള കർഷകസംഘം ജില്ലാ പ്രസിഡന്റായി ആർ അനിൽകുമാറിനെയും സെക്രട്ടറിയായി എം സി സുരേന്ദ്രനെയും പി യു തോമസ് നഗറിൽ (കൂത്താട്ടുകുളം ചിന്നാസ് ഓഡിറ്റോറിയം) ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 15 അംഗ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയെയും 49 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. രണ്ടുദിവസമായി നടന്ന സമ്മേളനം ഞായറാഴ്ച ഭാരവാഹി തെരഞ്ഞെടുപ്പോടെ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു. സമ്മേളന നടപടികൾ പൂർത്തിയാക്കി നഗരത്തിൽ മൗനജാഥ നടത്തി.

മറ്റുഭാരവാഹികൾ: കെ വി ഏലിയാസ്‌ (ട്രഷറർ), എം കെ ബാബു, കെ എൻ സുനിൽകുമാർ, സബിത കരീം (വൈസ്‌ പ്രസിഡന്റുമാർ), കെ ബി മുഹമ്മദ്‌, കെ എ അജേഷ്‌, സി കെ റെജി (ജോയിന്റ്‌ സെക്രട്ടറിമാർ), കെ എൻ ജയപ്രകാശ്‌, പി പി അജിത്‌കുമാർ, ടി കെ മോഹനൻ, പി ബി രതീഷ്‌, അജിത സലീം, കെ കെ ഷിബു (എക്സിക്യൂട്ടീവ്‌ അംഗങ്ങൾ).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top