Deshabhimani

യാത്രചെയ്യാം സുഗമമായി ; 
132 റോഡുകൾ ഓകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 03:24 AM | 0 min read


കൊച്ചി
ഓണത്തിനുമുമ്പായി കോർപറേഷൻ പരിധിയിലുള്ള റോഡുകളിലെ കുഴികളടച്ച് ഗതാഗതം സുഗമമാക്കാൻ മേയർ എം അനിൽകുമാറിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയായതായി നഗരസഭാ സൂപ്രണ്ടിങ് എൻജിനിയർ അറിയിച്ചു. നഗരസഭയുടെ ഏഴ് സോണൽ ഓഫീസുകൾക്കുകീഴിലുള്ള 132 റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. പുറമെ മറ്റേതെങ്കിലും റോഡുകളുണ്ടെങ്കിൽ ട്രാഫിക് പൊലീസ്‌ നൽകുന്ന പട്ടികപ്രകാരം പ്രവൃത്തി പൂർത്തിയാക്കാൻ വകുപ്പുകൾക്ക്‌ യോഗം നിർദേശം നൽകി. ചില റോഡുകൾ റീ ടാർ ചെയ്യാൻ സമയം കൂടുതലെടുക്കും. ഇടവേളകളിൽ പെയ്യുന്ന മഴയും ഇക്കാര്യത്തിൽ പ്രതിസന്ധിയാകുന്നുണ്ട്‌. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കുഴികൾ അടയ്ക്കുന്ന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
കലക്ടർ എൻ എസ് കെ ഉമേഷ്‌, ഡിസിപി കെ എസ്‌ സുദർശൻ എന്നിവർക്കുപുറമ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home