21 October Monday

നേഴ്‌സിങ്‌ ഇതര ജോലികളിൽനിന്ന്‌ ഒഴിവാക്കുക: -കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019


കൊച്ചി
നേഴ്സിങ്‌ ഇതര ജോലികളിൽനിന്ന്‌ നേഴ്സുമാരെ ഒഴിവാക്കണമെന്ന്‌ കെജിഎൻഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഫാർമസി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക, ഇഎസ്‌ഐ  മേഖലയിൽ രോഗികൾക്ക് ആനുപാതികമായി സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  വൈഡബ്ല്യുസിഎ ഹാളിൽ ചേർന്ന സമ്മേളനം എസ്‌ ശർമ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ എം വി മോളി അധ്യക്ഷയായി. എ സി ശ്രീനി, മിനി അഗസ്റ്റിൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എം അനിൽകുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ ജി സോമജ, സംസ്ഥാന കമ്മിറ്റി അംഗം ടി ഡി ബീന, കെജിഎസ്‌എൻഎ ജില്ലാ സെക്രട്ടറി സരുൺ സജീവ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബേസിൽ പി എൽദോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി ആർ അജിത നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.  


പ്രധാന വാർത്തകൾ
 Top