23 September Wednesday

വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


പെരുമ്പാവൂര്‍
കുറുപ്പംപടി പുതുമന കോളനിയില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അരുവിപ്പാറ മാലികുടി ബേസിൽ (26) അറസ്‌റ്റിലായി. ജൂലൈ 21നായിരുന്നു സംഭവം. ഇതിനുശേഷം രാജകുമാരി ശാന്തമ്പാറയില്‍ ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവരെയും അറസ്‌റ്റ്‌ ചെയ്തു. നെടുങ്ങപ്ര ചെറുവള്ളിക്കുടി സിജോ, പ്രളയകാട് കുന്നപ്പിള്ളിയില്‍ ഹരി (20), ഐമുറിയില്‍ താമസിക്കുന്ന ഗോവിന്ദ്, വക്കുവള്ളി പടിക്കക്കുടി ആദര്‍ശ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേസിൽ പ്രതികളായ ജോജി, കുഴിക്കാടന്‍ ഷിജോ എന്നിവരെ പിടികിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കുറുപ്പംപടി സിഐ കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ എസ്ഐ രാജന്‍, സിപിഒമാരായ രാഹുല്‍, മാഹിന്‍ഷാ, സലിം, അജാസ്, ശിഹാബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കുറുപ്പംപടിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് പുതുമനയിൽ വെട്ടും തുരുത്തിയിൽ ബോംബേറും നടന്നത്. കേസിൽ മറ്റെല്ലാ പ്രതികളെയും നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top