20 September Friday

ഐസ് നിർമാണ മേഖല നിലനിർത്താൻ സർക്കാർ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


പറവൂർ
കേരള സ്റ്റേറ്റ് ഐസ് മാനുഫാക്‌ചറേഴ്സ് അസോസിയേഷന്റെ 16–--ാം സംസ്ഥാന സമ്മേളനം പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനംചെയ്തു.

സംസ്ഥാന പ്രസിഡന്റ്‌ എം എസ് അനസ് അധ്യക്ഷനായി. ഐസ് നിർമാണ വ്യവസായം പ്രതിസന്ധിയിലാണെന്നും ഇതിൽനിന്ന്‌ മേഖലയെ കരകയറ്റാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഐസ് ബുള്ളറ്റിൻ ടോം തോമസ് പ്രകാശനംചെയ്തു.

സംഘടനയിലെ മുതിർന്ന അംഗങ്ങളെ മുഹമ്മദ് അഷ്റഫ് ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. ഐ ബി ജയറാം, പി എം അബ്ദുള്ളക്കുട്ടി, വി പി മൊയ്ദീൻ, എൻ രാജേന്ദ്രൻ, ജലാൽ മൂപ്പൻ എന്നിവർ സംസാരിച്ചു. വാർഷിക പൊതുയോഗവും നടന്നു.


പ്രധാന വാർത്തകൾ
 Top