തൃക്കാക്കര
സർക്കാർ തീരുമാനിച്ച ബസ് ഫെയര്‍സ്റ്റേജിൽ കൂടുതൽ യാത്രക്കാരിൽനിന്ന് ഈടാക്കിയ ഏഴു ബസുകൾക്ക് മോട്ടോർവാഹനവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി.ആലുവ–- ഇടപ്പള്ളി–- എറണാകുളം–- കൊച്ചി റൂട്ടുകളിലോടുന്ന ഏഴു ബസുകൾക്കെതിരെയാണ് നടപടി.
കൊച്ചിയിലെ പ്രധാനപ്പെട്ട രണ്ടു ബസ് സ്റ്റോപ്പുകളുടെ ഫെയര്‍സ്റ്റേജ് ഏകീകരിച്ച് ഉത്തരവിറങ്ങിയട്ട് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും നഗരത്തിലെ സ്വകാര്യബസുകാര്‍ ഇത് നടപ്പാക്കുന്നില്ല. മേനക, ബോട്ട് ജെട്ടി സ്റ്റോപ്പുകള്‍ക്ക് 2017ലാണ് ഫെയര്‍സ്റ്റേജ് ഏകീകരിച്ച് കലക്ടര്‍ ചെയര്‍മാനായ ആര്‍ടിഎ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്.
മേനകയിൽനിന്ന് അരക്കിലോമീറ്ററില്‍ താഴെ ദൂരമുള്ള ജെട്ടിയിലേക്ക് രണ്ടു രൂപ അധികമാണ് പല ബസുകളിലും ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് മേനക, ബോട്ട് ജെട്ടി സ്റ്റോപ്പുകളില്‍ ഫെയര്‍സ്റ്റേജ് തീരുമാനിച്ച് 2017ൽ ഉത്തരവ് ഇറക്കിയത്. എന്നാല്‍, അധികചാര്‍ജ് മാറ്റമില്ലാതെ ചില ബസുകാർ തുടരുകയാണ്.
ഇടപ്പള്ളിയിൽനിന്ന് മേനക, ജെട്ടി സ്‌റ്റോപ്പിലിറങ്ങാൻ 13 രൂപ മതി. ചില ബസുകാർ ജെട്ടിയിലേക്ക് പോകുന്നവരിൽനിന്ന് 15 രൂപ വാങ്ങുന്നുണ്ട്. കാക്കനാട്ടുനിന്നുള്ള ബസുകളും ഇങ്ങനെ വാങ്ങുന്നതായി പരാതിയുണ്ട്. അധികനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാര്‍ വീണ്ടും മോട്ടോർവാഹനവകുപ്പിനുമുന്നിൽ പരാതിയുമായി എത്തിയതോടെ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നല്‍കിയിരുന്നു. വീണ്ടും നിയമം ലംഘിച്ച് അധികനിരക്ക് ഈടാക്കിയ ഏഴു ബസുകൾക്കാണ് ഇപ്പോൾ മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..