24 September Sunday

250-–ാമത്തെ ലൈഫ് വീടിന്റെ 
താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


വടക്കേക്കര
വടക്കേക്കര പഞ്ചായത്തിലെ ലൈഫ് പദ്ധതിപ്രകാരമുള്ള 250-–-ാമത്തെ വീടിന്റെ പൂർത്തീകരണപ്രഖ്യാപനവും താക്കോൽ കൈമാറലും നടത്തി. ലൈഫ് പദ്ധതി 2020 ലിസ്റ്റിൽ ഉൾപ്പെട്ട പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യവീടാണിത്‌. ചെട്ടിക്കാട് 19–--ാം വാർഡിലെ കറുകശേരി മിഥുന വിനീത് ദാസിനാണ്‌ വീട്‌ നിർമിച്ചത്‌. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സിംന സന്തോഷ് താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ രശ്മി അനിൽകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ വി എസ് സന്തോഷ്, മിനി വർഗീസ്, പി ജി ജിൽജോ, പി കെ ഉണ്ണിക്കൃഷ്ണൻ, ടി ബി ബിനോയ്, ജയിൻ വർഗീസ് പാത്താടൻ, വിഇഒ ഗിരീഷ് നായിക് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top