പെരുമ്പാവൂർ
ആൾത്താമസമില്ലാത്ത വീട്ടിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ ഇവിഎം തിയറ്ററിനുസമീപം ഒരേക്കർ വളപ്പിൽ സ്ഥിതിചെയ്യുന്ന കാലപ്പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായി ലഹരി ഉപയോഗവും അനാശാസ്യപ്രവര്‍ത്തനങ്ങളും നടക്കുന്നതായാണ് പരാതി.
കെട്ടിടങ്ങളുടെ വാതിലുകള്‍ തുറന്നുകിടക്കുന്ന നിലയിലാണ്. സിറിഞ്ചുകള്‍, എംഡിഎംഎ കൊണ്ടുവരുന്ന ഡെപ്പികള്‍, കോണ്ടം, മദ്യക്കുപ്പികള്‍ എന്നിവ ഇവിടെ ചിതറികിടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇവിടെയെത്തുന്ന സാമൂഹ്യവിരുദ്ധര്‍ തമ്മില്‍ വഴക്ക് പതിവാണെന്നും അവര്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..