മൂത്തകുന്നം
ഭരതനാട്യമത്സരത്തിനിടെ കാലിന് പരിക്കേറ്റെങ്കിലും പാതിയിൽ നിർത്താതെ മത്സരം പൂർത്തിയാക്കി നേടിയത് ബി ഗ്രേഡ്. നീരുവന്ന കാലുമായി അന്നുതന്നെ കുച്ചിപ്പുടി വേദിയിലേക്ക്. വേദന പിടിച്ചടക്കി നേടിയത് ഒന്നാംസ്ഥാനം. തൊട്ടടുത്ത ദിവസം നാടോടിനൃത്തത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം. പള്ളുരുത്തി എസ്ഡിപിവൈ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ പ്രലോഭ് പ്രമോദിന്റേതാണ് മിന്നുംവിജയം.
അഞ്ചുവർഷം സിബിഎസ്ഇ സ്കൂൾ കലോത്സവങ്ങളിൽ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാംസ്ഥാനം പ്രലോഭിനായിരുന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് എത്തുന്നത് ആദ്യം. ആർഎൽവി അനുഷ ജയരാജാണ് ഗുരു. കുച്ചിപ്പുടിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..