മൂത്തകുന്നം
യുപി വിഭാഗം മോഹിനിയാട്ടത്തിന്റെ ഫലം വന്നതും ഈഷജ്ഞ ചേച്ചിയുടെ അടുത്തേക്ക് ഓടി. എച്ച്എസ്എസ് വിഭാഗം കേരളനടനത്തിന് ഫലം കാത്തിരിക്കുകയായിരുന്നു ചേച്ചി മനോജ്ഞ. കേരളനടനത്തിന്റെ ഫലം വന്നപ്പോൾ ചേച്ചിക്ക് എ ഗ്രേഡ് മാത്രം. സംസ്ഥാനതലത്തിലേക്ക് പോകാനാകില്ലെന്ന വിഷമം മറക്കാൻ മരുന്നായത് അനുജത്തിയുടെ വിജയം. പങ്കെടുത്ത മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും എ ഗ്രേഡ് നേടിയാണ് മനോജ്ഞയുടെ മടക്കം.
മനോജ്ഞ ആറുവർഷമായി ജില്ലാ കലോത്സവ വേദിയിൽ സ്ഥിരസാന്നിധ്യമാണ്. അനിയത്തിക്കൊപ്പം ഒരുമിച്ച് എത്തുന്നത് ആദ്യം. അതിന്റെ സന്തോഷം ഇരുവരും മറച്ചുവച്ചില്ല. അച്ഛൻ ഉമേഷ് ബാബുവും അമ്മ കെ കെ ബിന്ദുവും മക്കളുടെ വിജയം കാണാൻ ഒപ്പമുണ്ടായിരുന്നു. പന്ത്രണ്ട് വർഷമായി മനോജ്ഞ നൃത്തം അഭ്യസിക്കുന്നു. നാലുവയസ്സുമുതൽ ഈഷജ്ഞയും. കുച്ചിപ്പുഡിയിൽ രണ്ടാംസ്ഥാനവുമുണ്ട് ഈഷജ്ഞയ്ക്ക്. ആഷ മോഹനാണ് ഇരുവരുടെയും ഗുരു. മട്ടാഞ്ചേരി ഫാത്തിമ ഗേൾസ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് യു ഈഷജ്ഞ. മട്ടാഞ്ചേരി ജിജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മനോജ്ഞ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..