14 November Thursday

3 ടൺ മാലിന്യം നീക്കി നെടുമ്പാശേരിയിൽ ജനകീയ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


നെടുമ്പാശേരി
നെടുമ്പാശേരി പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ തുടങ്ങി. 2025 മാർച്ച് 31ന് മാലിന്യമുക്ത നവകേരള പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായി ആരംഭിച്ച ജനകീയ ക്യാമ്പയിനിൽ പഞ്ചായത്ത്‌ പരിധിയിലെ അഞ്ചുകിലോമീറ്റർ ദേശീയപാതയും അഞ്ചുകിലോമീറ്റർ വിമാനത്താവള റോഡും ശുചീകരിച്ചു.  പാതയോരങ്ങളിൽനിന്ന്‌ മൂന്ന് ടൺ അജൈവ ജൈവമാലിന്യം നീക്കം ചെയ്തു.

അത്താണി എയർപോർട്ട് ജങ്‌ഷനിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുനിൽ, വൈസ് പ്രസിഡന്റ്‌ ശോഭ ഭരതൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജെസി ജോർജ്‌, ബിജി സുരേഷ്, ആന്റണി കയ്യാല, ജനപ്രതിനിധികൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. 

സിഐഎസ്എഫ് ഇൻസ്പെക്ടർമാരായ പുഷ്കർ സിങ്‌, അൻജനി കൃഷ്ണൻ, എം മുഹമ്മദ്, പി എ സിന്റോ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധകം സേനാംഗങ്ങൾ വിമാനത്താവള റോഡിന്റെ ഇരുവശവും ശുചീകരിച്ചു. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാപ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, എൻഎസ്എസ് വളന്റിയർമാർ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, രാഷ്ട്രീയ പാർടി, യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ എണ്ണുറിലിധികംപേർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top