12 October Saturday

അന്നയുടെ കുടുംബത്തെ 
ആശ്വസിപ്പിച്ച് വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കളമശേരി
ഏണസ്‌റ്റ്‌ ആൻഡ്‌ യങ്‌ കമ്പനി പുണെ ഓഫീസിൽ ജോലിസമ്മർദം താങ്ങാനാകാതെ കുഴഞ്ഞുവീണ്‌ മരിച്ച അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങൾക്ക്‌ ആശ്വാസവുമായി വനിതാ കമീഷൻ. ചൊവ്വ രാവിലെ  കളമശേരി കങ്ങരപ്പടിയിലെ അന്നയുടെ വീട്ടിലെത്തി അമ്മ അനിത അഗസ്റ്റിനെ ചെയർപേഴ്സൺ പി സതീദേവി, അംഗങ്ങളായ വി ആർ മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. കേസിലെ  തുടർനടപടികൾക്കു സഹായം ഉറപ്പുനൽകി.

അന്നയുടെ മരണം അതിദാരുണമാണെന്ന്‌ പി സതീദേവി മാധ്യമപ്രവർത്തകരോടു  പറഞ്ഞു. ഇവൈ കമ്പനിയുടേത്‌ നിഷ്ഠുര നിലപാടാണ്.  വിഷയം ദേശീയ വനിതാ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തും. അന്നയുടെ അമ്മയോട്‌ പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിഭാരത്തെക്കുറിച്ച് ഐടി മേഖലയിൽനിന്ന് അനവധി പരാതികൾ ലഭിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുമെന്നും പി സതീദേവി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top