07 August Friday

കെഎസ്‌ആർടിസി അങ്കമാലി ഡിപ്പോ ഇന്നു തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


അങ്കമാലി
കണ്ടക്ടർക്ക് കോവിഡ്–-19  സ്ഥിരീകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി അങ്കമാലി ഡിപ്പോ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.  കണ്ടക്ടർ  25-ന്  ഊണ്‌ കഴിക്കാനായി പോയ നഗരസഭ ക്യാന്റീനും താൽക്കാലികമായി അടച്ചു. അഗ്നിശമന സേനാവിഭാഗം അണുനശീകരണം നടത്തിയ ഡിപ്പോ വ്യാഴാഴ്ചമുതൽ സാധാരണ രീതിയിൽ പ്രവർത്തിച്ചുതുടങ്ങും. ദീർഘദൂര സർവീസുകൾ സ്റ്റാൻഡിന് പുറത്തുനിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തു.

മലപ്പുറം സ്വദേശിയായ കണ്ടക്ടർ കഴിഞ്ഞമാസം 23, 24, 25 തീയതികളിൽ ആലുവ-–-ചാലക്കുടി റൂട്ടിലെ ബസിലാണ്‌  ജോലി ചെയ്തത്. കൂടെ ജോലി ചെയ്ത മൂന്ന് ഡ്രൈവർമാരും ഇയാളോടൊപ്പം കെഎസ്ആർടിസി സ്റ്റാൻഡിന് മുകളിൽ  താമസിച്ചിരുന്ന 15 പേരും  നിരീക്ഷണത്തിലാണ്‌. കണ്ടക്ടർ പോയ സ്ഥലങ്ങളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.  മറ്റൊരു രോഗിയായ കൊച്ചിയിലെ ഇലക്ട്രിക്കൽ മൊത്തവിൽപ്പനശാലയിലെ ജീവനക്കാരൻ സന്ദർശിച്ച അങ്കമാലിയിലെയും തുറവൂരിലെയും ചില  കടകളും അടപ്പിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top