അങ്കമാലി
ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രി സൈക്കിൾ റാലി നടത്തി. പുകയിലയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യം പ്രചരിപ്പിക്കാനുമായിരുന്നു സൈക്കിൾ റാലി. എഫ്എം സ്റ്റേഷനായ റേഡിയോ മിർച്ചിയുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. അങ്കമാലി സർക്കിൾ ഇൻസ്‌പെക്ടർ പി എം ബൈജു മുഖ്യാതിഥിയായി. അപ്പോളോ അഡ്‌ലക്‌സിലെ ഡോ. എലിസബത്ത് ജേക്കബും ഡോ. ജെ ജെ മാത്യുവും ചേര്‍ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ആശുപത്രിയിലെ 100 ജീവനക്കാർ റാലിയിൽ പങ്കെടുത്തു. സൈക്യാട്രി വിഭാഗം ഡോ. നീരജ് ക്ലാസെടുത്തു. പൾമോണോളജി വിഭാഗത്തിലെ ഡോ. അസീസ് പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലി. റാലിയിൽ പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമുവൽ, പൾമോണോളജി വിഭാഗത്തിലെ ഡോ. അജയ് ജോയ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..