22 January Saturday

വോട്ട് ഉറപ്പിച്ച് ബിന്ദു ശിവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


കൊച്ചി‌‌
ദിവസങ്ങള്‍ പിന്നിടുംതോറും ഗാന്ധിനഗര്‍ 63–--ാം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു ശിവന് ജനപിന്തുണ ഏറുകയാണ്. ഗാന്ധിനഗര്‍, ഇഡബ്ല്യുഎസ്, എല്‍ഐജി, കരിത്തല എന്നിവിടങ്ങളിലെത്തിയ സ്ഥാനാര്‍ഥിയെ സ്നേഹവായ്പോടെയാണ് സ്വീകരിച്ചത്. ഓരോ വീട്ടിലുമെത്തി വോട്ട്‌ അഭ്യര്‍ഥിക്കുമ്പോഴും ഞങ്ങളുടെ വോട്ട് എല്‍ഡിഎഫിനാണെന്ന ഉറപ്പാണ് ലഭിച്ചത്. കെ കെ ശിവന്റെ വേര്‍പാടിലുള്ള ദുഃഖം പങ്കുവച്ചവർ ഉൾപ്പെടെ ബിന്ദു ശിവന് പിന്തുണ അറിയിച്ചു. വിജയാശംസകളും നേര്‍ന്നു.

ബിന്ദു ശിവന്റെ വിജയത്തിനായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അഞ്ച് സ്‌ക്വാഡുകളായി ഭവനസന്ദര്‍ശനം നടത്തി. ഗാന്ധിനഗറിലെ അഞ്ചു ബൂത്തുകളിലെ വീടുകളിലെത്തി ബിന്ദു ശിവനുവേണ്ടി വോട്ട്‌ അഭ്യര്‍ഥിച്ചു. ‘സ്ത്രീപക്ഷം ഇടതുപക്ഷം’ എന്ന ലഘുലേഖ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. പുഷ്പ ദാസ്, സെക്രട്ടറി ടി വി അനിത, ട്രഷറർ ടെസി ജേക്കബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റീന അജയകുമാർ, അനിത തമ്പി, എം എ രശ്മി, സരിത സ്റ്റാലിൻ, ബേബിഷ ദിനേശ്, അംബിക നാരായണൻ, വില്ലേജ് സെക്രട്ടറി കബനി വിനോദ്, സി ഡി ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭവനസന്ദര്‍ശനം.

ബിന്ദു ശിവന് വോട്ട്‌ അഭ്യര്‍ഥിച്ച് കെഎസ്‌കെടിയു എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിനഗറിലെ വീടുകള്‍ സന്ദര്‍ശിച്ചു. സി ടി വര്‍ഗീസ്, ടി കെ വിജയന്‍, വി കെ രാമചന്ദ്രന്‍, സി കെ രാധാകൃഷ്ണന്‍, കെ ടി വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭവനസന്ദര്‍ശനം.

ഗാന്ധിനഗർ ഇ എം എസ് സ്‌ക്വയറിൽ ചേർന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. റോയി തോമസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി എം ശശി, ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സി എസ് സതീശൻ, ടി എസ് മാധവൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top