14 August Friday

മിന്നി, മികവിന്റെ കേന്ദ്രങ്ങള്‍

എ എസ്‌ ജിബിനUpdated: Wednesday Jul 1, 2020


കൊച്ചി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകർന്ന് മികവിന്റെ കേന്ദ്രങ്ങൾക്ക് മികച്ച നേട്ടം. മികവിന്റെ കേന്ദ്രമായ പെരുമ്പാവൂർ ​ഗവ. എച്ച്എസ്എസ് ഫോർ ​ഗേൾസ് കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച സർക്കാർ സ്കൂൾ എന്ന നേട്ടം ഇത്തവണയും സ്വന്തമാക്കി. 251 പേരാണ് ഇവിടെനിന്ന് പരീക്ഷയെഴുതി ജയിച്ചത്. കടയിരുപ്പ് ​ഗവ. എച്ച്എസ്എസിൽ 235 പേരിൽ 234 പേരും വിജയിച്ചു. കോതമംഗലം ചെറുവട്ടൂർ ഗവ. മോഡൽ എച്ച്എസ്എസ്‌ (129), ഗവ. എച്ച്എസ്എസ് മുപ്പത്തടം (104),  ഗവ. എച്ച്എസ്എസ് സൗത്ത് വാഴക്കുളം (103), ഗവ. എച്ച്എസ്എസ് എളമക്കര (111), എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസ് (127) എന്നീ സ്‌കൂളുകളും നൂറിലധികംപേരെ പരീക്ഷയ്‌ക്കിരുത്തി നൂറുശതമാനം വിജയം നേടി.

കുട്ടമശേരി ​ഗവ. എച്ച്എസ്എസ് (86), പാലിയം ​ഗവ. എച്ച്എസ്എസ് (26),  ചെങ്ങമനാട് ​ഗവ. എച്ച്എസ്എസ് (36), കൊങ്ങോർപ്പിള്ളി ​ഗവ. എച്ച്എസ്എസ് (30), കല്ലീൽ ​ഗവ. എച്ച്എസ്എസ് (69), ഞാറയ്ക്കൽ ​ഗവ. എച്ച്എസ്എസ് (29), ചൊവ്വര ​ഗവ. എച്ച്എച്ച്എസ് ‌(60), ഫോർട്ടുകൊച്ചി എഡ്വേഡ് ​മെമ്മോറിയൽ ​ഗവ. എച്ച്എസ്എസ്‌ (21) എന്നീ സ്കൂളുകളും നൂറുശതമാനം വിജയം നേടി.

പുത്തൻതോട് ​ഗവ. എച്ച്എച്ച്എസ്എസ് (126ൽ 125 വിദ്യാർഥികൾ വിജയിച്ചു), നായത്തോട് എംജിഎം എച്ച്എസ്എസ് (30ൽ 29), തൃപ്പൂണിത്തുറ ​ഗവ. എച്ച്എസ്എസ് (99ൽ 98),  വെണ്ണല ​ഗവ. എച്ച്എസ്എസ് (83ൽ 78)‌, പേഴയ്ക്കാപ്പിള്ളി ​ഗവ. എച്ച്എസ്എസ് (69ൽ 68), പിറവം ​ഗവ. എച്ച്എസ്എസ് (12ൽ 11), പല്ലാരിമം​ഗലം ഗവ. വിഎച്ച്എസ്എസ് (79ൽ 77),  കൈതാരം ​ഗവ. വിഎച്ച്എസ്എസ് (100ൽ 96) എന്നീ സ്കൂളുകളും മികച്ച വിജയം കൊയ്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top