14 July Tuesday

മാറാടിയുടെ ലക്ഷ്യം സ്വയംപര്യാപ്‌തത

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

മാറാടി ബാങ്കിന്റെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് (ഫയൽചിത്രം)


മൂവാറ്റുപുഴ
കുറഞ്ഞ പലിശ വായ്‌പയും പലിശരഹിത വായ്‌പയും നൽകി മാത്രമല്ല മാറാടി സഹകരണ ബാങ്ക്‌ കർഷകരെ പ്രോത്സാഹിപ്പിക്കുന്നത്‌. ആത്യന്തിക ലക്ഷ്യം കാർഷികോൽപ്പന്ന പ്രതിസന്ധി മറികടക്കലും ഭക്ഷ്യ സ്വയംപര്യാപ്‌തതയുമായതിനാൽ കർഷകരോടുള്ള കരുതലിൽ മാറാടി ബാങ്ക്‌ ഒരു കാതം മുന്നിലാണ്‌. ഇപ്പോഴിതാ നെൽക്കൃഷിക്കും കിഴങ്ങുവർഗകൃഷിക്കും സഹായഹസ്തവുമായി ബാങ്ക് എത്തിയിരിക്കുന്നു. അതിനായി പലിശരഹിത വായ്പയും കുറഞ്ഞ പലിശയ്ക്കുള്ള വായ്പയും നൽകി കർഷകർക്ക് കൈത്താങ്ങാകുന്നു.

ലോക്ക്‌ഡൗൺ മൂലമുണ്ടായ കാർഷികോൽപ്പന്ന പ്രതിസന്ധി മറികടക്കാനാണ് പദ്ധതിയെങ്കിലും പ്രധാന ലക്ഷ്യം ഭക്ഷ്യ സ്വയംപര്യാപ്‌തത തന്നെ. ഒരു ഏക്കർ കൃഷിക്ക്‌ 10,000 രൂപ പലിശരഹിത വായ്പ നൽകും.   ഒരേക്കറിന് 6.8 ശതമാനം പലിശ നിരക്കിൽ നെൽക്കൃഷിക്കും കിഴങ്ങുകൃഷിക്ക്‌ രണ്ട് ലക്ഷം രൂപവരെയും വായ്പ നൽകും. മാറാടി പഞ്ചായത്തിലെ തരിശ് ഭൂമിയിലുൾപ്പെടെ കൃഷി വ്യാപിപ്പിച്ച് നാടിനെ സ്വയംപര്യാപ്തതയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് കെ വൈ മനോജ് പറഞ്ഞു. മാറാടി കൃഷി ഓഫീസർ നിർദേശിക്കുന്ന അർഹർക്കാണ് വായ്പ നൽകുക. നെല്ല് സംഭരണത്തിനും വിപണനത്തിനും ബാങ്ക്‌ സഹായിക്കും. കാർഷികോൽപ്പന്നങ്ങൾ ഓണവിപണിയിലും വിൽപ്പന നടത്തും. 


പ്രധാന വാർത്തകൾ
 Top