27 June Thursday

വഴികാട്ടിയായി ‘ഫോക്കസ്‌’

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019


കൊച്ചി
ഉപരിപഠന സാധ്യതകൾ  മനസ്സിലാക്കാനും കോഴ‌്സുകൾ തെരഞ്ഞെടുക്കാനും വിദ്യാർഥികൾക്ക‌് സഹായിയായി ദേശാഭിമാനി ‘ഫോക്കസ‌് 2019‘ സെമിനാർ. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കുസാറ്റ‌് വൈസ‌് ചാൻസലർ കെ ‌എൻ മധുസൂദനൻ ഉദ‌്ഘാടനംചെയ‌്തു. ഓരോരുത്തരും അവരവരുടെ അഭിരുചി മനസ്സിലാക്കിയാവണം  ഉപരിപഠനത്തിന‌ുള്ള തെരഞ്ഞെടുപ്പുകൾ നടത്തേണ്ടതെന്ന‌് അദ്ദേഹം പറഞ്ഞു. കോഴ‌്സുകൾ തെരഞ്ഞെടുക്കുമ്പോൾ പഠിക്കുന്ന സർവകലാശാലയുടെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മികവും പ്രാധാന്യം അർഹിക്കുന്നതാവണമെന്ന‌് അദ്ദേഹം പറഞ്ഞു. ജിസിഡിഎ ചെയർമാൻ വി സലിം ചടങ്ങിൽ മുഖ്യാതിഥിയായി.

രാവിലെ ഒമ്പതിന‌് ആരംഭിച്ച രജിസ‌്ട്രേഷൻ പത്തിന‌് പൂർത്തിയാകുമ്പോൾ ടൗൺഹാൾ വിദ്യാർഥികളെകൊണ്ട‌് നിറഞ്ഞു. യു എൽ എഡ്യൂക്കേഷൻ ഡയറക‌്ടർ ടി പി സേതുമാധവൻ, കരിയർ വിദഗ‌്ധൻ കെ എച്ച‌് ജെറിഷ‌് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ദേശാഭിമാനി കൊച്ചി യൂണിറ്റ‌് മാനേജർ ടി വി ശ്രീകുമാർ അധ്യക്ഷനായി.

ജോൺ ഫെർണാണ്ടസ‌് എംഎൽഎ, കെഎസ‌്ടിഎ ജില്ലാ സെക്രട്ടറി കെ വി ബെന്നി എന്നിവർചേർന്ന‌് എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക‌് സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. ദേശാഭിമാനി സീനിയർ മാർക്കറ്റിങ‌് മാനേജർ കെ ഷിനോയ‌്, കുറ്റുക്കാരൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് പ്രതിനിധി സ്‌റ്റിഫിൻ ജോൺ  തുടങ്ങിയവർ സംസാരിച്ചു. ദേശാഭിമാനി കൊച്ചി ന്യൂസ‌് എഡിറ്റർ ആർ സാംബൻ സ്വാഗതം പറഞ്ഞു. ജയിൻ സർവകലാശാല, കുറ്റൂക്കാരൻ ഇൻസ‌്റ്റിറ്റ്യൂട്ട‌്, ഹിന്ദുസ്ഥാൻ കോളേജ‌്, ജെസിടി എൻജിനിയറിങ്‌ കോളേജ‌്, ലണ്ടൻ കോളേജ‌് എന്നിവയുടെ സഹകരണത്തോടെയാണ‌് ദേശാഭിമാനി ഫോക്കസ‌് 2019 സംഘടിപ്പിച്ചത‌്.
 


പ്രധാന വാർത്തകൾ
 Top