അങ്കമാലി
കേരളത്തിൽ ഉറവിട മാലിന്യസംസ്കരണം ശക്തിപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം നടി സജിത മഠത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടെൽക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് വി നന്ദകുമാർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി പി ബെന്നി റിപ്പോർട്ടും ട്രഷറർ എ എ സന്തോഷ് കണക്കും അവതരിപ്പിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം ആർ ശാന്തിദേവി, ജില്ലാ പ്രസിഡന്റ് ഡോ. എൻ ഷാജി, സിമി ക്ലീറ്റസ്, വി എ വിജയകുമാർ, പി വി വിനോദ്, എം ആർ വിദ്യാധരൻ, കെ കെ രവി, ജനതാ പ്രദീപ്, സതി ഗോപാലകൃഷ്ണൻ, ടി. ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു.
പരിഷത്തിന്റെ സംസ്ഥാന പദയാത്രയിൽ സ്ഥിരാംഗങ്ങളായിരുന്ന കബീർ മേത്തർ, ആർ ശാന്തി ദേവി എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: സിമി ക്ലീറ്റസ് (പ്രസിഡന്റ്), സതി ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ജനതാ പ്രദീപ് (സെക്രട്ടറി), രാധ മുരളീധരൻ (ജോയിന്റ് സെക്രട്ടറി), പുഷ്പ മോഹൻ (ട്രഷറർ). ജില്ലാ പ്രതിനിധി സമ്മേളന പ്രതിനിധികളായി 20 പേരെ തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..