20 April Tuesday

ജില്ലയിൽ 352 പേർക്ക് കോവിഡ്; 476 മുക്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021


കൊച്ചി
ജില്ലയിൽ ഞായറാഴ്‌ച രണ്ട്‌ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ  352 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തിയ ആറുപേർക്കാണ്‌ രോഗം. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചത്‌ - 335 പേർക്കാണ്‌. ഒമ്പതുപേരുടെ ഉറവിടം അറിയില്ല. 476 പേർ രോഗമുക്തി നേടി. 2785 പേരെക്കൂടി  പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2494 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കി.  ആകെ  25,383 പേരാണ്‌ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. നിലവിൽ രോഗം സ്ഥിരീകരിച്ച്‌  ചികിത്സയിൽ കഴിയുന്നത്‌  8487 പേരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top