24 March Friday

കോർപറേറ്റുകളുടെ ക്ഷേമംമാത്രം 
മോദിയുടെ ലക്ഷ്യം: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


കളമശേരി
സാധാരണക്കാരുടെ പട്ടിണി മാറ്റലല്ല; കോർപറേറ്റുകളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കുസാറ്റിൽ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ (സിയുഇഎ) 40–--ാം വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഐസിയുടെ കോടികളുടെ നിക്ഷേപം, പെൻഷൻ ഫണ്ട്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ആയുധ നിർമാണമേഖല എന്നിവയെല്ലാം അദാനിക്ക് നൽകി. ഭാവിയിൽ രാജ്യത്തിനുവേണ്ടി അദാനി നോട്ടടിച്ചാൽപ്പോലും പ്രശ്നമില്ലെന്ന നിലയിലേക്കാണ് ബിജെപി പോകുന്നത്.
ഈ തീവ്രവലതുപക്ഷ നയങ്ങളിൽ ഞെരിഞ്ഞമരുന്നവരെ മോചിപ്പിക്കലാണ് എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ബദലെന്നും വിജയരാഘവൻ പറഞ്ഞു. സമ്മേളനത്തിൽ സിയുഇഎ പ്രസിഡന്റ്‌ എ എസ്‌ സിനേഷ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top