13 July Monday

ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


കൊച്ചി
ലോക്ക്‌ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും അടങ്ങുന്ന സംഘം വെള്ളിയാഴ്ച തിരിച്ചെത്തും. വെള്ളിയാഴ്ച രാവിലെ 7.45ന്‌ 58 പേരടങ്ങുന്ന സംഘം പ്രത്യേക വിമാനത്തിൽ ന്യൂഡൽഹി വഴി കൊച്ചിയിലെത്തും. തുടർന്ന്‌ ക്വാറന്റൈനിൽ പ്രവേശിക്കും.

‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനാണ്‌ ഇവർ ജോർദാനിലെത്തിയത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാദിറം മരുഭൂമിയിലായിരുന്നു സംഘം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തേണ്ടിവന്നു. സ്ഥിതി മെച്ചപ്പെട്ടതോടെ അവിടത്തെ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഷൂട്ടിങ്‌ പൂർത്തിയാക്കി. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിലെ നായക കഥാപാത്രമായ നജീബിന്റെ ആടുകൾക്കൊപ്പമുള്ള ദൈന്യജീവിതമാണ് ഇവിടെ ചിത്രീകരിച്ചത്.


പ്രധാന വാർത്തകൾ
 Top