20 February Wednesday

പൊതുമേഖലാ സ്ഥാപനങ്ങളിൽ സ‌്പോർട‌്സ‌് ടീം ഉണ്ടാക്കും: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019


കണ്ണൂർ
വ്യവസായ വകുപ്പിന‌് കീഴിൽ  ലാഭകരമായി പ്രവർത്തിക്കുന്ന  പൊതുമേഖലാ സ്ഥാപനങ്ങളിൽ  കായികമേഖലയ‌്ക്ക‌് ഊന്നൽ നൽകി ടീമുകൾ ഉണ്ടാക്കുമെന്ന‌് കായികമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ ന്യു വിവാ ഫുട‌്ബോൾ അക്കാദമി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2004 മുതൽ ദേശീയ–- അന്തർ ദേശീയ മതസരങ്ങളിൽ മെഡലുകൾ നേടിയ  247 താരങ്ങൾക്ക‌് കൂടി ജോലി നൽകും. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷം 147 പേർക്ക‌് ഇതിനകം ജോലി നൽകി. പിഎസ‌്സിയിൽ ഒരു ശതമാനം സ‌്പോർട‌്സ‌് ക്വാട്ടയും അനുവദിച്ചു.   കണ്ണൂർ സ‌്പോർട‌്സ‌് ഡിവിഷനിലും ജി വി രാജ‌യിലും പരിശീലനം നേടുന്ന കുട്ടികളുടെ ഭക്ഷണ ചെലവിലേക്കായി അവരുടെ ബാങ്ക‌്  അക്കൗണ്ടിൽ പണം  നൽകുന്ന കാര്യം പരിഗണിക്കും.  ഫുട‌്ബോളിന്റെ വളർച്ചയ‌്ക്കായി കായിക വകുപ്പ‌് ആരംഭിച്ച കിക്കോഫ‌്  ഫുട‌്ബോൾ പരിശീലനം കൂടുതൽ സ‌്കൂളുകളിലേക്ക‌് വ്യാപിപ്പിക്കും. പയ്യന്നൂർ കേന്ദ്രീകരിച്ചു പെൺകുട്ടികളുടെ ടീമിനെ വാർത്തെടുക്കാനുള്ള നടപടിയും തുടങ്ങി.   ഇ കെ നായനാർ സ്വർണക്കപ്പ‌് ഈ വർഷം കോഴിക്കോട്ട‌ാണ‌് നടത്തുന്നത‌്.  പതിനാല‌് ജില്ലകളിലും ഓരോ സ‌്റ്റേഡിയം സജ്ജമാക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ടുപോവുകയാണ‌്. സംസ്ഥാനത്ത‌്  47 സ‌്റ്റേഡിയങ്ങളുടെ നിർമാണം ഇതിനകം ആരംഭിച്ചു. ഇതിന‌് പുറമെ  57 ഗ്രൗണ്ടുകളിൽ വിവിധ സംവിധാനങ്ങൾ ഒരുക്കാനായി ഫണ്ട‌് അനുവദിച്ചു. 700 കോടി രൂപയാണ‌് എൽഡിഎഫ‌് സർക്കാർ  സ‌്റ്റേഡിയങ്ങളുടെ  നിർമാണത്തിനായി നീക്കിവച്ചത‌്. മട്ടന്നൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിങ്‌ പൂൾ നിർമാണം തുടങ്ങുകയാണ‌്.   ഒളിമ്പിക‌് അസോസിയേഷനെ  കാര്യക്ഷമമാക്കാൻ നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top