10 July Friday

ബജറ്റ് പുതുക്കൽ ജൂണിൽ തീരുമാനിക്കും: മന്ത്രി തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020


ബജറ്റ് പുതുക്കി അവതരിപ്പിക്കണമോയെന്ന്‌  ജൂണിൽ  തീരുമാനിക്കുമെന്നും  മദ്യത്തിന് പ്രത്യേക സെസ് ചുമത്തുന്ന കാര്യം  പരിഗണിക്കുമെന്നും മന്ത്രി തോമസ് ഐസക്. ബജറ്റ് തയ്യാറാക്കിയ സമയത്തെ മുൻഗണന സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക സാഹചര്യങ്ങൾ  സർക്കാരിന്റെ മൂന്ന്ഏജൻസികൾ പഠിക്കുന്നുണ്ട്. റിപ്പോർട്ട് അടുത്ത മാസം ലഭിക്കും. സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിന്റെ നാലിലൊന്ന് പോലും ഇപ്പോഴില്ല.

ചെലവുകളുടെ മുൻഗണന മാറ്റേണ്ടി വന്നു. കോവിഡ് എത്ര നാൾ നിൽക്കുമെന്ന് വ്യക്തമല്ല. സംസ്ഥാനത്തിന്റെ വായ്‌പ പരിധി മൂന്നിൽ നിന്ന് അഞ്ചുശതമാനമായി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജിഎസ്ടി നഷ്ടപരിഹാരവും കോവിഡ് ഗ്രാൻഡും സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും  മന്ത്രി അഭ്യർഥിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം പരിശോധിക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.


പ്രധാന വാർത്തകൾ
 Top