13 May Thursday

സാധാരണക്കാരിൽ സാധാരണക്കാരൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

മൂവാറ്റുപുഴ
സാധാരണക്കാരനായ ജനപ്രതിനിധി; അതാണ് എൽദോ എബ്രഹാം. പൊതുപ്രവർത്തനരംഗത്ത് സജീവസാന്നിധ്യം. രണ്ടാംവട്ടവും മൂവാറ്റുപുഴ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി എൽദോ എബ്രഹാം വിജയക്കൊടി പാറിക്കുമെന്ന്‌ ഉറപ്പിച്ച്‌  പരസ്യപ്രചാരണത്തിന്‌ കലാശക്കൊട്ട്‌. മണ്ഡലത്തിൽ ആയിരം കോടിയുടെ വികസനപ്രവർത്തനങ്ങൾ എത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ്‌ അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കുടുംബാംഗത്തെപ്പോലെ കർമനിരതനായ ജനപ്രതിനിധിയാണ് എൽദോയെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. എൽദോ ഇത്തവണയും വിജയിക്കുമെന്ന ഉറപ്പിലാണ് മൂവാറ്റുപുഴയിലെ വോട്ടർമാർ. കാർഷികരംഗത്ത് മികച്ച നേട്ടമാണ് മൂവാറ്റുപുഴ കൈവരിച്ചത്. 

പ്രചാരണത്തിന്റെ സമാപനദിവസമായ ഞായറാഴ്ച, എൽദോ എബ്രഹാം രാവിലെ പ്രമുഖ വ്യക്തികളെ കണ്ടു. രാവിലെ പുത്തൻകുരിശ് യാക്കോബായ ആസ്ഥാനത്തെത്തി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച്‌ ഈസ്റ്റർ ദിനാശംസകൾ നൽകി. ബാവ വിജയാശംസ നേർന്ന് എൽദോയെ അനുഗ്രഹിച്ചു. തുടർന്ന്  മൂവാറ്റുപുഴയിൽ പ്രമുഖ വ്യക്തികളെയും വോട്ടർമാരെയും കണ്ടു. ആവോലിയിൽ വിവാഹത്തിൽ പങ്കെടുത്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി. ആയവന ലക്ഷംവീടിലും വാളകത്തും വോട്ടർമാരെ കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top