19 January Sunday

ഡിവൈഎഫ്‌ഐ ജാഗ്രതാ സംഗമങ്ങൾ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019


തിരുവനന്തപുരം
മത- ജാതി വിവേചനങ്ങൾക്കെതിരെ ബുധനാഴ്‌ച ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ ജാഗ്രതാ സംഗമങ്ങൾ സംഘടിപ്പിക്കും. മത- ജാതി വിവേചനങ്ങൾക്കെതിരെ ജനജാഗ്രത എന്ന സന്ദേശമുയർത്തിയാണ്‌ പരിപാടി.

മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ചെന്നൈ ഐഐടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്‌ രാജ്യത്തിന് അപമാനമാണ്. ക്യാമ്പസിൽ മതത്തിന്റെ പേരിൽ ഫാത്തിമ വിവേചനം നേരിട്ടിരുന്നു എന്നാണ് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വമില്ലെന്ന്‌ തെളിയിക്കുന്ന സംഭവമാണിത്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം നേരിടുന്ന സാഹചര്യത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണം. ഇതിനായി സംസ്ഥാനത്താകെ പ്രചാരണപ്രവർത്തനങ്ങൾ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top