25 June Tuesday

കെടാമംഗലം സദാനന്ദൻ പുരസ‌്കാരം ഇടക്കൊച്ചി സലിംകുമാറിന്

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019


പള്ളുരുത്തി
കെടാമംഗലം സദാനന്ദൻ സ്മാരക  കാഥികരത്ന പുരസ‌്കാരം ഇടക്കൊച്ചി സലിംകുമാറിന്. 25,000 രൂപയും ശിൽപ്പവുമടങ്ങുന്ന പുരസ്കാരം ഡോ. സുനിൽ പി ഇളയിടം  സലിംകുമാറിന് സമ്മാനിച്ചു. വയലാർ ശരത്ചന്ദ്രവർമ, അഡ്വ.  മണിലാൽ, രമേശ് മേനോൻ എന്നിവർക്കും വിവിധ മേഖലകളിലുള്ള  അവാർഡുകൾ നൽകി. വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി. പി രാജു മുഖ്യാതിഥിയായി.

വാവക്കാട് ഗുരുദേവ മെമ്മോറിയൽ വായനശാലയും കെടാമംഗലം സാംസ‌്കാരിക കലാസമിതിയും സംയുക്തമായി സംഘടിപ്പിച്ച കഥാപ്രസംഗമേളയിൽ സൂരജ് സത്യൻ, കണ്ണൻ ജി നാഥ്, പുളിമാത്ത് ശ്രീകുമാർ, അയിലം ഉണ്ണിക്കൃഷ്ണൻ, ഇടക്കൊച്ചി സലിംകുമാർ എന്നിവർ കഥ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top