27 September Monday
ലെപ്രസി സാനിട്ടോറിയം

കോവിഡ്‌ ആശുപത്രി നിർമാണം സജീവം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

നിർമാണം പുരോഗമിക്കുന്ന നൂറനാട് ലെപ്രസി സാനിട്ടോറിയം

ചാരുംമൂട് 
നൂറനാട് ലെപ്രസി സാനിറ്റോറിയം ആശുപത്രിയിൽ ഓക്‌സിജൻ  സംവിധാനത്തോടെ കോവിഡ് ആശുപത്രി നിർമാണം 
സജീവമായി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ ഡോക്‌ടേഴ്സ് ഫോർ യുവിന്റെ സഹായത്തോടെയാണ് ഓക്‌സിജൻ ജനറേഷൻ പ്ലാന്റ് സൗകര്യം ഒരുക്കുന്നത്. മൂന്ന് കോടി വിലവരുന്ന ഓക്‌സിജൻ പ്ലാന്റും അനുബന്ധ ഉപകരണങ്ങളും കഴിഞ്ഞ ദിവസം സാനിട്ടോറിയത്തിലെത്തിച്ചു.
ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് നിർമാണം പുരോഗമിക്കുന്നത്. 
40 കോടി രൂപ ചെലവിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണം പുരോഗമിക്കുകയാണ്‌. ഇതിന്റെ ഒന്നാം നിലയിലാണ് 150 കിടക്കകളുള്ള കോവിഡ് അശുപത്രി. 100 ഓളം കിടക്കളിലേക്ക് നേരിട്ട്  ഓക്‌സിജനെത്തിക്കാൻ സംവിധാനമുണ്ടാകും. ജില്ലാ പഞ്ചായത്താണ് 12 ലക്ഷം രൂപ ചെലവിൽ പ്ലാന്റിൽനിന്ന്‌  ഓക്‌സിജനെത്തിക്കാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. 
എം എസ്  അരുൺകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കലക്‌ടർ എ അലക്‌സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, ആശുപത്രി സൂപ്രണ്ട് ഡോ. പി വി വിദ്യ എന്നിവർ നിർമാണപുരോഗതി വിലയിരുത്തി.
കെ - ഡിസ്‌കിന്റെ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ അബ്‌ദുള്ള ആസാദിന്റെ നിരന്തര ഇടപെടൽ പ്ലാന്റ് സ്ഥാപനത്തിന്റെ പിന്നിലുണ്ട്. ഇവിടം പൂർണമായും കോവിഡ് ആശുപത്രിയാക്കുന്നതിന് മൂന്നുകോടി രൂപയുടെ ഒരു മാസ്‌റ്റർ പ്ലാനും സമർപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top