27 September Monday

പത്താംതരത്തിലൊരു 
ബോട്ടുടമ

വി കെ വേണുഗോപാൽUpdated: Saturday Jul 31, 2021

രഞ്ജു രതീശൻ നിർമ്മിച്ച ബോട്ട്

മങ്കൊമ്പ്
അതിശയവും കൗതുകവുമാണ് പത്താം ക്ലാസുകാരൻ നിർമിച്ച കുഞ്ഞൻ ബോട്ടുകൾ കാണുന്നവർക്ക്. മങ്കൊമ്പ് ശാരുഗംഗവീട്ടിൽ രതീശന്റെയും മഞ്‌ജുവിന്റെയും മകനായ രഞ്ജുവാണ്‌ യാത്രാബോട്ടുകളുടെ മാതൃകതീർത്ത്‌ വിസ്‌മയിപ്പിക്കുന്നത്‌. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് രഞ്ജുവിന്‌ ബോട്ട് നിർമാണത്തിൽ താൽപ്പര്യം തോന്നിയത്. 
അതിന് മുമ്പ്‌ ബോട്ടടക്കം വാഹനങ്ങളുടെ ചിത്രംവരയ്‌ക്കുമായിരുന്നു.ഒരു ബോട്ട് നിർമിക്കാൻ മൂന്നുമാസംവേണമെന്ന് രഞ്ജു പറയുന്നു. കാർഡ് ബോർഡിലാണ് ബോട്ട് നിർമിക്കുന്നത്. അടിഭാഗം ഫൈബർ ചെയ്യും.  റിമോട്ട് ഉപയോഗിച്ചു വെള്ളത്തിൽ കൂടി ഓടാൻ
കഴിയുന്ന രീതിയിൽ യന്ത്രങ്ങൾ ഘടിപ്പിക്കും.  ബോട്ട്‌ വാങ്ങാനും ആവശ്യക്കാരേറെയാണ്‌. 3500 മുതൽ 4000 രൂപ വരെ വിലകിട്ടാറുണ്ട്‌. 
---എട്ടുപേർ യാത്രചെയ്യുന്ന സ്‌പീഡ് ബോട്ടിന്റെ നിർമാണത്തിലാണ് രഞ്‌ജു. വീപ്പ ഉപയോഗിച്ച്‌ ഒരാൾക്ക് സഞ്ചരിക്കാവുന്ന വള്ളം പൂർത്തിയായിട്ടുണ്ട്‌.  പത്താം ക്ലാസ്‌ജയിച്ച രഞ്ജു ഉപരിപഠനത്തിനായുള്ള കാത്തിരിപ്പിലാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top