28 September Tuesday

വാക്‌സിനേഷനിലെ രാഷ്‌ട്രീയ വിവേചനം അവസാനിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ചേനാത്ത് കോളനിയിലെ ഡിവൈഎഫ്ഐ പ്രതിഷേധം കെ പി പ്രദീപ് ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
പുലിയൂർ 11–--ാം വാർഡിൽ വാക്‌സിൻ നൽകുന്നതിൽ ബിജെപി അംഗവും ആശാവർക്കറും നടത്തുന്ന രാഷ്‌ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വിവിധയിടങ്ങളിൽ പ്രതിഷേധ ധർണ നടത്തി. വയോധികർ, മാരകരോഗം പിടിപെട്ട അർബുദരോഗികൾ, വൃക്ക രോഗത്താൽ ഡയാലിസിസ് ചെയ്യുന്നവർ, ഹൃദ്രോഗികൾ എന്നിവർക്ക് മുൻഗണന നൽകി വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇലഞ്ഞിമേൽ ജങ്ഷനിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ. പി ഡി സന്തോഷ്‌കുമാർ, ചേനാത്ത് കോളനിയിൽ ലോക്കൽ സെക്രട്ടറി കെ പി പ്രദീപ്, മല്ലശേരി പടിയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീനാഥ് ഗോപി എന്നിവർ ഉദ്ഘാടനംചെയ്‌തു. മേഖലാ സെക്രട്ടറി അരുൺ കൃഷ്‌ണ, ബ്ലോക്ക് കമ്മിറ്റി അംഗം ലിജു, എസ്എഫ്ഐ ഏരിയ സെക്രട്ടറി ഗോപിഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top