18 September Saturday

പച്ചക്കറികൃഷി നടീൽ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കർഷകസംഘം നടീൽ ഉത്സവം ശ്രീകുമാർ ഉണ്ണിത്താൻ ഉദ്‌ഘാടനംചെയ്യുന്നു

മാന്നാർ
കർഷകസംഘം തൃപ്പെരുന്തുറ മേഖലാ കമ്മിറ്റിയുടെ തരിശ് പുരയിടം കൃഷിയോഗ്യമാക്കി പച്ചക്കറിത്തൈ നട്ടു. ചെന്നിത്തല 13–--ാം വാർഡിൽ ഒറ്റതെങ്ങിൽ സാനിയായുടെ ഒരേക്കർ പുരയിടത്തിലാണ്  ചേന, കാച്ചിൽ, ചേമ്പ് ഉൾപ്പെടെ പച്ചക്കറികൃഷി തുടങ്ങിയത്‌. 
നടീൽ ഉത്സവം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്‌ഘാടനംചെയ്‌തു. ഡോ. ടി എ സുധാകരക്കുറുപ്പ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വത്സല മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ടി സുകുമാരി, ഏരിയ സെക്രട്ടറി ടി വി അനിൽകുമാർ, പഞ്ചായത്തംഗം ജി ജയദേവൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മുരളികുമാർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ശ്രീദേവി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top