19 September Sunday

യാത്രാനുകൂല്യം പുനസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
ആലപ്പുഴ
റെയിൽഗ്രൂപ്പ്‌ സി ജീവനക്കാരുടെ ഫാമിലി പാസ്‌ ആനുകൂല്യം കവർന്നെടുക്കാനുള്ള കേന്ദ്രനീക്കത്തിൽ എ എം ആരിഫ്‌ എംപി പ്രതിഷേധിച്ചു. അവശ്യ തസ്‌തികകൾ പോലും നികത്താതെ വെട്ടിക്കുറച്ച്‌  റെയിൽവെ സ്വകാര്യവൽകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്‌ ഇത്തരം ആനുകൂല്യങ്ങൾ നിഷേധിക്കുന്നതെന്ന് ആരിഫ് ആരോപിച്ചു. 
  നിലവിലെ പാസിന്‌ പകരം ഇ–--പാസ്‌ ഏർപ്പെടുത്തി, യാത്രയ്‌ക്ക്‌ മുമ്പ്‌ കൗണ്ടറിൽനിന്ന്‌ ടിക്കറ്റാക്കി മാറ്റാനുള്ള നിർദേശം അപ്രായോഗികവും ഹ്രസ്വദൂര യാത്രകൾക്ക്‌ പ്രയാസമുള്ളതുമാണ്‌. നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിന്‌ അയച്ച കത്തിൽ എ എം ആരിഫ്‌ എംപി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top