14 July Tuesday

വൃദ്ധ ദമ്പതികളുടെ സ്ഥലം കൈയേറാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

ബിജെപിക്കാർ സ്വകാര്യസ്ഥലം കൈയേറാൻ ശ്രമിച്ച നിലയിൽ

ചെങ്ങന്നൂർ
ആൽമരം നടാനെന്ന പേരിൽ സ്ഥലം കൈയേറി ഉടമകളായ വൃദ്ധദമ്പതികൾക്കുനേരെ ബിജെപിക്കാരുടെ കൈയേറ്റശ്രമം. തിരുവൻവണ്ടൂർ ഇരമല്ലിക്കര അമ്പലപ്പാട്ട് എ കെ തോമസിനെയും (66) ഭാര്യ മറിയാമ്മ (60) യെയുമാണ് പത്തംഗസംഘം അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തത്. 
പ്രാവിൻകൂട് ഇരമല്ലിക്കര റോഡിൽ ഷാപ്പുപടി ജങ്‌ഷന്‌ സമീപം തോമസിന്റെ വീടിനു സമീപം മകൻ മജോ തോമസിന്റെ പേരിലുള്ള പത്തു സെന്റിലാണ്‌ കൈയേറ്റം. കഴിഞ്ഞ ദിവസം ആറ്റിപുറത്ത് ഗോപി, മണത്തുണ്ടിയിൽ ശിവൻ, ഇല്ലത്ത് സോമൻ പിള്ള, വൈഷ്‌ണവം വീട്ടിൽ രാജേഷ്, ചരിവുപറമ്പിൽ ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപിക്കാരെത്തി സ്ഥലത്തിന്റെ അതിരിലുണ്ടായിരുന്ന പ്ലാസ്‌റ്റിക്‌ ഷീറ്റും തൂണും തകർത്തു. തന്നെയും ഭാര്യയെയും വീട്ടിൽ വന്ന്‌ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തതായും തോമസ് ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രധാന വാർത്തകൾ
 Top