അമ്പലപ്പുഴ
ജില്ലാ ആശ ഫെസ്റ്റ് -എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ഡിഎംഒ ഡോ. ജമുനാ വർഗീസ് ആരോഗ്യസന്ദേശം നൽകി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ ആർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനുവർഗീസ്, ആശ യൂണിയൻ ജില്ലാ സെക്രട്ടറി ഗീതാഭായി, ആശാ കോ–-ഓർഡിനേറ്റർ ആർ സുജിത്ത്, ആർ സി എച്ച് ഒ ഡോ. പാർവതി പ്രസാദ് എന്നിവർ സംസാരിച്ചു. ആശമാരുടെ കലാപരിപാടികളും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..