23 March Thursday

ഹേമന്തിന്റെ സ്വപ്‌നങ്ങൾ 
ഇനി ചിറകുവിരിക്കും....

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
മുഹമ്മ
പതിനെട്ട്‌ മാസത്തെ പരിശീലനം പൂർത്തിയാക്കി വ്യോമസേനയിൽ ഫ്ലയിങ് ഓഫീസറായി നിയമിതനായ മുഹമ്മ സ്വദേശി കെ എസ് ഹേമന്ത് നാടിനഭിമാനമാകുന്നു. രാജ്യത്ത് ടെക്‌നിക്കൽ ബ്രാഞ്ചിൽ കമീഷനിങ്  ചെയ്‌ത 103 പേരിൽ ജില്ലയിൽനിന്നുള്ള 
ഏക ഫ്ലയിങ് ഓഫീസർ ആണ്‌ ഈ ഇരുപത്താറുകാരൻ. കേരളത്തിൽനിന്ന്‌ ആകെ ഏഴ്‌ പേർക്കാണ് നിയമനം.  ഹേമന്ത് ഫെബ്രുവരി 18ന് ജോലിയിൽ പ്രവേശിക്കും.
മുഹമ്മ പഞ്ചായത്ത് ഒന്നാം വാർഡ് കല്ലാപ്പുറം ഗുരുകൃപയിൽ കെ ആർ ശശി  ( എച്ച്എൽഎൽ ലൈഫ് കെയർ റിട്ട. ജീവനക്കാരൻ) അനിതകുമാരി (എൽഎച്ച്ഐ, തണ്ണീർമുക്കം, പിഎച്ച്സി) ദമ്പതികളുടെ മകനാണ്. സഹോദരി  കെ എസ് ഹർഷ ദില്ലി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥിനിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top