ആലപ്പുഴ
നാരി പുരസ്‌കാര ജേതാവ് കാർത്യായനി അമ്മയെ ജില്ലാ ഹോമിയോ ആശുപത്രിയിലെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റി. രാത്രിപരിചരണത്തിന് പ്രത്യേകം നഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. 101 വയസുള്ള കർത്യായിനിയമ്മയുടെ മകൾ ജോലിക്ക് പോകുന്ന സമയങ്ങളിൽ അമ്മയെ നോക്കാനും സഹായിക്കാനും ഹോംനഴ്‌സിന്റെയും ഡോക്‌ടർമാരുടെയും സേവനം ജില്ലാ പഞ്ചായത്ത് ഉറപ്പാക്കുകയായിരുന്നു.
97–--ാം വയസിൽ സാക്ഷരതാപരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മികവിനാണ് കാർത്യായനി അമ്മയ്‌ക്ക് നാരീപുരസ്‌കാരം ലഭിച്ചത്. ഓർമയ്‌ക്കും സംസാരത്തിനും പ്രശ്‌നമില്ലെങ്കിലും സ്‌ട്രോക്ക് വന്ന് ഒരു കാലിനും കൈക്കും തളർച്ച ബാധിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ബിപിൻ സി ബാബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ഹോമിയോ ഡിഎംഒ ഗോപൻ, ജില്ലാ പാലിയേറ്റീവ് കോ–-ഓർഡിനേറ്റർ ട്രീസ, ചെറുതന പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സ് രശ്‌മി, സാക്ഷരതാ പ്രേരക് അടക്കമുള്ളവർ സന്നിഹിതരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..