കായംകുളം
ഓണാട്ടുകരയുടെ മണ്ണിൽ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍കലോത്സവത്തിന് തിരിതെളിഞ്ഞു. പ്രധാന വേദിയായ ഗവ.ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത പതാക ഉയർത്തി.തുടർന്ന് യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. സീരിയൽ താരം നിഷ യൂസുഫ് ദീപം തെളിച്ചു. നഗരസഭാ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി.സംസ്ഥാന സർക്കാർ ഉജ്വല ബാല്യ പുരസ്കാര ജേതാവ് മുഹമ്മദ് യാസീൻ, കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത അസ്‌കർ അലി എന്നിവരെ നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ് അനുമോദിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷാമില അനിമോൻ, എസ് കേശുനാഥ്,പി എസ് സുൽഫിക്കർ,അഡ്വ ഫർസാന ഹബീബ്, കൗൺസിലർമാരായ റജി മാവനാൽ, എ പി ഷാജഹാൻ, സി എസ് ബാഷ, നവാസ് മുണ്ടകത്തിൽ ,രാജശ്രീ കമ്മത്ത്, കെ പുഷ്പദാസ് സൂര്യ ബിജു, പി കെ അമ്പിളി, മിനി ശാമുവൽ, ഷീജ റഷീദ്, ആർ രഞ്ജിത ,ഷീബ ഷാനവാസ്, സുമി അജീർ, ഷെമിമോൾ, അമ്പിളി ഹരികുമാർ , ചെങ്ങന്നൂർ ആർഡിഡി വി കെ അശോക് കുമാർ , അസിസ്റ്റന്റ് ഡയറക്ടർ വിഎച്ച്എസ്ഇ ഷാലി ജോൺ, ഡയറ്റ് പ്രിൻസിപ്പൽ കെ ജെ ബിന്ദു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ് ഷേർലി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ സിന്ധു , അധ്യാപക സംഘടന നേതാക്കളായ സി ജ്യോതി കുമാർ, കെ എൻ അശോക് കുമാർ ,ടി എ അഷ്റഫ് കുഞ്ഞാശാൻ, അനസ് എം അഷ്‌റഫ്, കെ രാജേഷ് കുമാർ, പി മനോജ് കുമാർ , എസ് ശ്രീകുമാർ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബിജു ജോൺ, സ്വീകരണ കമ്മിറ്റി കൺവീനർ ഡോ.എസ് അനസ് എന്നിവർ സംസാരിച്ചു.
ഡിസംബര്‍ 3 വരെ കായംകുളത്തെ 13 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 5000 ത്തിലധികം വിദ്യാര്‍ഥികളാണ് മല്‍സരിക്കുന്നത്. ഗവ. ഗേള്‍സ് എച്ച് എസ് എസ്, ഗവ. ബോയ്‌സ് എച്ച് എസ് എസ്, ബി എഡ് സെന്റര്‍, ഗവ. യു പി എസ് കായംകുളം, ഗവ. എല്‍പിഎസ് കായംകുളം, ഓട്ടിസം സെന്റര്‍ ഹാള്‍, സെന്റ് മേരീസ് ജി എച്ച് എസ് എസ്, ബി ആര്‍ സി കായംകുളം എന്നിവിടങ്ങളിലാണ് കലോത്സവ വേദികള്‍ ഒരുക്കിയിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..