17 January Sunday
സഹ. സ്‌പിന്നിങ്‌ മില്ലുകളിൽ ആദ്യമായി ഐഎസ്ഒ അംഗീകാരം

തുന്നിയെടുക്കുന്നു സ്വപ്‌നങ്ങൾ...

സ്വന്തം ലേഖകൻUpdated: Monday Nov 30, 2020

സ്ഥാപിതശേഷി കെെവരിച്ച കരീലക്കുളങ്ങരയിലെ സഹകരണ സ്പിന്നിങ് മിൽ

കായംകുളം
കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മില്ലും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നേടിയത് സ്വപ്‌നതുല്യമായ നേട്ടങ്ങൾ. 25,200 സ്‌പിന്റിലുകളുടെ സ്ഥാപിതശേഷി കെെവരിച്ചതോടെ വ്യാവസായികരംഗത്ത് വൻ മുന്നേറ്റമാണ് മിൽ കാഴ്‌ചവയ്‌ക്കുന്നത്. 
 ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള പരുത്തിനൂലിന് ആഭ്യന്തര–വിദേശ വിപണികളിൽ പ്രിയമേറുകയാണ്. ഉയർന്ന വില ലഭിക്കുന്നതും  സാമ്പത്തികനേട്ടമാണ് സമ്മാനിക്കുന്നത്. 1996ലെ ഇ കെ നായനാർ  സർക്കാരാണ് കരീലക്കുളങ്ങര മില്ലിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങിയത്. പിന്നീട് വന്ന വി എസ് സർക്കാർ  സ്ഥാപിതശേഷി 12,096 സ്‌പിന്റിലുകളായി വർധിപ്പിച്ചു. നിലവിൽ 33.94 കോടിയുടെ നവീകരണപദ്ധതിയാണ് ലഷ്യത്തിലെത്തിയത്. അത്യാധുനിക ഓട്ടോമാറ്റിക് യന്ത്രങ്ങൾ കൂടി സ്ഥാപിച്ചതോടെ ഉൽപ്പാദന തോതും ഗണ്യമായി ഉയർന്നു. 
 100 ശതമാനം പരുത്തിനൂലാണ്  ഉൽപ്പാദിപ്പിക്കുന്നത്. 40 കൗണ്ടുമുതൽ 120 കൗണ്ടുവരെയുള്ള നൂൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി മില്ലിനുണ്ട്. കൂടാതെ കാർഡഡ്, കോമ്പ്ഡ് എന്നീ വ്യത്യസ്‌ത നൂലുകളും ഉൽപ്പാദിപ്പിക്കുന്നു. കേരളത്തിലെ പൊതുമേഖലാ സഹകരണ സ്‌പിന്നിങ്‌ മില്ലുകളിൽ ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ചതും സ്ഥാപനത്തിനാണ്. 
  250 ഓളം ജീവനക്കാർ ജോലിചെയ്യുന്ന മില്ലിൽ മൂന്ന് വർഷമായി ജൈവപച്ചക്കറിക‌ൃഷിയും നടത്തുന്നു. ഇപ്പോൾ മത്സ്യക‌ൃഷി, വിവിധ പച്ചക്കറിത്തൈകളുടെ ഉൽപ്പാദനവും വിപണനവും എന്നിവയും ആരംഭിച്ചു. ക‌ൃഷിവകുപ്പ് ഏർപ്പെടുത്തിയ അവാർഡും മില്ലിനാണ് ലഭിച്ചത്‌.   ഔട്ട്‌ലെറ്റ് വഴി പൊതുജനങ്ങൾക്കും പച്ചക്കറി നൽകുന്നുണ്ട്. 25 സെന്റ് സ്ഥലം കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ നിർമാണത്തിനായും വിട്ടുനൽകി. എം എ അലിയാർ ചെയർമാനും പി എസ് ശ്രീകുമാർ ജനറൽ മാനേജരുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top