കായംകുളം
പത്തിയൂർ രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സാംജിത്തിന്റെ പ്രചരണത്തിനായി ഡിവൈഎഫ് ‘എൻെറ വോട്ട്’ - ഒപ്പ് മരം പരിപാടി സംഘടിപ്പിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ എച്ച് ബാബുജാൻ ആദ്യ ഒപ്പ് പതിച്ച് ഉദ്ഘാടനം ചെയ്തു. നിരവധിപേർ വോട്ട് മരത്തിൽ ഒപ്പ് വച്ച് സ്ഥാനാർഥിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാമപുരം മേഖലാ പ്രസിഡന്റ് അരുൺ ദാസ്, സെക്രട്ടറി രംജിത്ത് ഗോപാൽ പിച്ചിനാട്ട്, ഇന്ദു സന്തോഷ്,ഗോപകുമാർ, ലീലാഗോകുൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..